Wednesday, January 4, 2012

ഇനി എന്ത് ചെയ്യണം ഞങ്ങള്‍..?






മോര്‍ച്ചറി യുടെ 
തണുത്ത തറയില്‍ 
അവകാശികള്‍ എത്താത്ത 
രണ്ടു പെണ്‍ ശരീരങ്ങള്‍.
മരണത്തിന്റെ തണുത്ത ഭാഷയില്‍ 
അവര്‍ സംസാരിച്ചു തുടങ്ങി
നമ്മുടെ അവകാശികള്‍ നാളെയെങ്കിലും 
വരുമായിരിക്കും അല്ലെ?
വരാതിരിക്കില്ല ജീവിചിരുന്നപോള്‍ 
സമയത്തെ തോല്‍പ്പിച്ച് അവര്‍ക്ക് വേണ്ടിയല്ലേ ഞാന്‍ ഓടിയത്.
ഞാനും സെക്കന്റ്‌ സൂചിയെ തോല്പിക്കാനുള്ള 
തന്ത്രപാടിനിടയിലാ വാഹനമിടിച് ചോരവാര്‍ന്നു
മരണത്തിന്റെ തണുപ് അറിഞ്ഞത്.
ഇപോള്‍ സമയം എത്രയായി കാണും.?
നമ്മള്‍ മരിച്ചവരല്ലേ..നമുക്കെന്തു സമയം?
ശരിയാ മരിക്കുന്നതോടെ 
സമയം കൈത്തണ്ടയില്‍ മരവിക്കുന്നു.
എനിക്ക് പേടിയാകുന്നു?
എന്തിനു ?
നമ്മള്‍ മരിച്ചവരല്ലേ നമുക്ക് ആരെയും പേടിക്കേണ്ടതില്ല,
നമ്മളെ ആണ് എല്ലാവരും പേടിക്കുക.
പക്ഷെ ശവം തീനി ഉറുമ്പുകളെ പേടിക്കണം.
മരണം അറിഞ്ഞാല്‍ അവ കൂട്ടത്തോടെ പറന്നെത്തും
മാസം കടിച്ചു കീറി ഭക്ഷിക്കാന്‍.
പിന്നെ എല്ല് പോലും ബാകിയാവില്ല.
ശോ പതുക്കെ ,ആരുടെയോ കാല്‍പെരുമാറ്റം...
ശവംതീനി ഉറുമ്പുകള്‍ ആകുമോ?
അവര്‍ അകത്തേക്ക് വരുന്നു.
ഈശ്വരാ ....
നിന്നെ ആരെങ്കിലും സ്പര്ശിക്കുന്നുണ്ടോ?
അതെ ആരോ സ്പര്‍ശിക്കുന്നത് പോലെ.
ശവം തീനി ഉറുമ്പുകള്‍ അല്ല,പിന്നെ ആരാണിവര്‍?
എന്താനിവര്‍ ചെയ്യുന്നത്..?
ഈശ്വരാ എന്‍റെ പൊക്കിള്‍ ചുഴിയില്‍ 
ആരോ അമര്‍ത്തി ചുംബിക്കുന്നു..
എന്‍റെ മാറിടത്തില്‍ .....അയ്യേ ഇവര്‍ എന്താണീ കാണിക്കുന്നത്.
ഞാന്‍ കണ്ണുകള്‍ ഇറുക്കി അടക്കട്ടെ.
തീര്‍ച്ചയായും ശവം തീനി ഉറുമ്പുകള്‍ അല്ല ഇവര്‍.
പക്ഷെ ശരിക്കും ശവം തീനി ഉറുമ്പുകളെ പോലെ......

No comments: