Saturday, November 7, 2009


സുഹ്രുത്തേ......
എന്‍റെ ജീവരേഖ വായിക്കും മുന്‍പ് ഒരു വാക്ക്..
ആരോടും പെട്ടെന്ന് ഇണങ്ങാന്‍ എനിക്കാവും .....
എന്നാല്‍ എല്ലാവരെയും സുഹൃത്തുക്കള്‍ ആക്കാറില്ല
ചിലരോട് സംസാരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ
തന്നെ ഒരു chemestry രൂപപ്പെടും ......അത്തരക്കാരോട് കൂട്ട് കൂടും.
മറ്റുള്ളവര്‍ എന്‍റെ ഹായ് ബൈ സുഹൃത്തുക്കള്‍ മാത്രം ....
ജാടക്കാരെ ഞാന്‍ ശരിക്കും വെറുക്കുന്നു....
അത് കൊണ്ട് എന്നെ നിങ്ങള്‍ക്ക് ഇങ്ങനെ വായിച്ചു തുടങ്ങാം ...

ഉമ്മയുടെ nedhimol
വാപ്പയുടെ തലവേദന,
അനിയത്തിയുടെ മുഖ്യ ശത്രു
അനിയനോട് ഗുസ്തിപിടിക്കുന്നവള്‍
കെട്ടിയൊന്ടെ kunju
കൂട്ടുകാര്‍ക്ക് കാ‍ന്താരി
എല്ലാ റോളുകളും ഭംഗിയായി കൈകാര്യം ചെയ്യുന്നു....ഇന്ത്യക്കാരി ആയതില് ‍അഭിമാനിക്കുന്നു ....
ഇഷ്ടങ്ങള്‍ ഒരുപാടുണ്ട്....
എന്നും പ്രണയിനി ആയിരിക്കാന്‍ ഇഷ്ടമാണ് .......
പിന്നെ ടോം n ജെറി...കുപ്പിവളകള്‍..
നല്ല കമ്മലുകള്‍ ശേഖരിക്കാറുണ്ട്
കണ്ണാടി നോക്കി ചന്തം ആസ്വദിക്കാന്‍ ഇഷ്ടമാണ്....
സുന്ദരിയാണെന്ന് 4പേര് പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമാണ്
നിവ്യ perfuminte ഗന്ധവും കുരുമുളകിന്റെ ഗന്ധവും എനിക്ക് ഏറെ ഇഷ്ടം ....നീല നിറമാണ് എന്‍റെ favourite....
യാത്ര ചെയ്യാന്‍ ഇഷ്ടമാണ്.....
പാചകവും വാചകവും ഒരുപോലെ ഇഷ്ടപ്പെടുന്നു .....
ബാലരമയിലെ മായാവി ഒരാഴ്ചപോലും മുടക്കാറില്ല
മഴ പെയ്യുമ്പോള്‍ കടല്‍ കാണാന്‍ ഇഷ്ടമാണ്
ആദ്യ സ്കൂള്‍ ദിനം....ആദ്യ കലാലയ ദിനം....
വയസ്അറിയിച്ച നാള്‍ മുതല്‍ എന്നോടൊപ്പം കൂടിയ പ്രണയങ്ങള്‍....
ആദ്യ ചുംബനം .....ഒക്കെ വെറുതെ ഓര്‍ത്ത്‌ പോകാന്‍ ഇഷ്ടപെടുന്നു ....
എന്നെ വേദനിപ്പിച്ച പഴയ കൂട്ടുകാരെ കുറിച്ച് ഇടക്ക് ഓര്‍ക്കാന്‍ ഇഷ്ടമാണ്
അന്നേരം എനിക്ക് കരച്ചില്‍ വരാറുണ്ട്‌...
ഇഷ്ടമില്ലാത്തത്.......
പേടിച്ച് മഴ നനയുന്നവരെ....മഴയെ തല ചൊറിഞ്ഞ് പ്രാകുന്നവരെ,സ്ത്രീധനം കിട്ടിയ കാറില്‍ ഞെളിഞ്ഞിരുന്നു പോകുന്ന പുരുഷന്മാരെ .....വീട്ടിലെ മാറാല തൂക്കാതെ സമൂഹത്തിലെ മാറാല തൂക്കാനിറങ്ങുന്ന സ്ത്രീകളെ....നട്ടെല്ലും നിലപാടും ഇല്ലാത്തവരെ.....പത്രം വായിക്കാത്തവരെ.....
നിരത്തില്‍ തുപ്പുന്നവരെ ,
അഹങ്കാരികളെയും ജാടക്കാരെയും...
**************************
അമിത ആഗ്രഹങ്ങല്‍ക്കോ കടുത്ത നിരാശക്കോ ഞാന്‍ അടിമ പെടാറില്ല...
എങ്കിലും കുട്ടിക്കാലം കടന്നു പോയതില്‍ നല്ല നിരാശയുണ്ട് .....മയ്യഴി വിടേണ്ടി വന്നത് ജീവിതത്തിലെ വലിയ നഷ്ടമായി കരുതുന്നു....
കുറെ അധികം പഠിക്കണം എന്നുണ്ടായിരുന്നു
...നടന്നില്ല..
ഒരുപാട് ആളുകളുള്ള കുടുംബത്തിലെ മരുമകള്‍ ആകനമെന്നുണ്ടായിരുന്നു,അതും നടന്നില്ല.
പിന്നെയും ഒരുപാടൊരുപാട് കൊച്ചു നിരാശകള്‍....അതിലേറെ അനുഗ്രഹങ്ങള്‍..
അതുകൊണ്ട് ...ഞാന്‍ ഈ ഭൂമിയില്‍ ഏറ്റവും സന്തോഷമുള്ള പെണ്‍കുട്ടിയാണ്...

ശത്രുത.....
ആരോടുമില്ല .........ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
എനിക്ക് നിഷേധിച്ച "ആ മനുഷ്യനോടു "പോലും .....

നന്ദി....
എന്‍റെ ചൂണ്ടു വിരല്‍ കൊണ്ട് അരി മണിയില്‍ ഹരിശ്രീ എഴുതിച്ച അപ്പുകുട്ടന്‍ മാഷിനോട്‌....
മലയാളം അക്ഷരങ്ങള്‍ പരിചയപെടുത്തിയ കമല ടീച്ചര്‍ നോട്‌ .....
ഉമ്മ തനിച്ചാക്കി പോയപ്പോള്‍ എന്നെ സംരക്ഷിച്ചവരോട്....
നെഞ്ചിന്‍ കൂട് തകര്‍ന്നാലും ബോള്‍ഡ് ആയിരിക്കെണമെന്നു
പഠിപ്പിച്ച കൂട്ടുകാരനോട്‌....
ഇനിയുള്ള കാലം എന്നെ പൊന്നു പോലെ നോക്കി കൊള്ളാം എന്ന്
പള്ളീലെ ഇമാമിനെ സാക്ഷി നിര്‍ത്തി പടച്ചോന് വാക്ക് കൊടുത്ത
എന്‍റെ ഭര്‍ത്താവിനോട്‌ ..........
എന്നെ ഞാനാക്കിയ
കുന്നിന്‍ മുകളിലെ വലിയ കലാലയത്തോട് ......
പൊട്ടിച്ചിരിച്ചു മറ്റുള്ളവരെ ചിരിപ്പിക്കാന്‍ പഠിപ്പിച്ച എന്‍റെ ഉമ്മയോട്,.....
എന്നോട്‌ വാല്സല്യവും...സ്നേഹവും .... പ്രണയവും കാത്തു സൂക്ഷിക്കുന്ന
എല്ലാവര്ക്കും നിറഞ്ഞ നന്ദി.......

No comments: