Friday, November 6, 2009

പുറകിലേക്ക് നടക്കാം സുഹൃത്തേ .....




സുഹൃത്തേ......
പരിചയപ്പെട്ട സ്ഥിതിക്ക്‌
ഇനി നമുക്കൊരുമിച്ചൊരു യാത്ര പോകാം....
എന്‍റെ ബാല്യ കൌമാര ദിനങ്ങളിലൂടെ....എന്‍റെ പ്രണയങ്ങളിലൂടെ
കഴിഞ്ഞു പോയ 25 വര്‍ഷങ്ങളിലൂടെ ഒരു യാത്ര..........

ജൂലൈ 21 നു ഞാന്‍ ഈ ഭൂമിയില്‍ 25 പൂര്‍ത്തിയാക്കി
കഴിഞ്ഞു പോയ 25 വര്‍ഷങ്ങള്‍.....
ഓര്‍മയില്‍ തെളിയുന്നത് 5 വയസു മുതലുള്ള കാര്യങ്ങള്‍....
പറയാന്‍ കഴിയാതെ പോകുന്ന 5 വര്‍ഷങ്ങള്‍ എന്നെ ഞാനാക്കിയ മുലപ്പാലിനും
എന്‍റെ അമ്മയ്ക്കും മാത്രമായി കരുതിവേക്കുന്നു....

അഞ്ചാം വയസുമുതല്‍
കോണ്‍വെന്റ് സ്കൂളുകളില്‍
കൊട്ടിയടക്കപ്പെട്ട എന്‍റെ ബാല്യം...
ആദ്യ സ്കൂള്‍ ദിനം.....
ഓര്‍ത്തെടുക്കുന്തോറും മറന്നു പോകുന്ന പഴയ gazal വരികള്‍ പോലെ...
uniform ഇട്ട് നീല കാലുള്ള കുട ചൂടി നിറയെ അശോക മരങ്ങളുള്ള
വിദ്യാലയത്തിന്റെ സിമെന്റ് പടികള്‍ കയറിയത് ഓര്‍മയിലുണ്ട്....
അപരിചിതത്തതിന്റെ ആകാശ മറ ഒഴിഞ്ഞപ്പോള്‍
എനിക്ക് കൂട്ടായത് നിഖില്‍......
എന്തോ....അവനോടോപ്പമിരിക്കാന്‍ എനിക്കും
എന്നോടോപ്പമിരിക്കാന്‍ അവനും ഏറെ ഇഷ്ടമായിരുന്നു.....
അക്ഷരമെഴുതാന്‍ പഠിച്ചപ്പോള്‍
അവന്റെ പേര് കൂട്ടി എഴുതി നോക്കാന്‍ തിടുക്കം കാട്ടിയത്‌ ഞാന്‍
എപോഴുമോര്‍ക്കുന്നു...
തണുത്ത പ്രഭാതങ്ങളില്‍
അവനെ കാണുകയും അവനോടോപ്പമിരുന്നു അക്ഷരം പഠിക്കുകയും
പോക്ക് വെയിലിനൊപ്പം ഞങ്ങള്‍
വിടചോള്ളിപിരിയുകയും ചെയ്തു കൊണ്ടിരുന്നു......
അവന്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഞാന്‍ അസ്വസ്ത്തയായതും
അവനെ തിരക്കി വഴിയരികില്‍
കാത്തിരുന്നതുമൊക്കെ എന്തിനായിരുന്നു
എന്ന് പിന്നീട് പ്രണയത്തിന്റെ വര്ത്തമാനക്കാലത്ത്
ഉത്തരം ലഭിച്ച ചോദ്യങ്ങളാണ് .
ഒന്നാം ക്ലാസ്സ്‌ ല്‍ നിന്ന് അഞ്ചാം ക്ലാസ്സുകാരായി മുതിര്‍ന്നപ്പോള്‍
ഞാനും അവനും വഴിപിരിഞ്ഞു.....
ബോര്‍ദിങ്ങിലെ ഒന്നിന് മുകളില്‍ ഒന്നായി അട്ടിയിട്ട കട്ടിലിലെ
ഏറ്റവും താഴത്തെ കട്ടിലില്‍
ഫാനിന്റെ കാറ്റ് ഏല്‍ക്കാതെ വീര്‍പ്പുമുട്ടിയ ദിനരാത്രങ്ങള്‍...........
കുറെ ദിവസങ്ങള്‍ അങ്ങനെ കൊഴിഞ്ഞു പോയി..........
ഇതിനിടയില്‍................
ഇഷ്ടം കൂടാന്‍ വന്നവരും ഇഷ്ടം തോന്നിയവരും നിരവധി...
ഓര്‍ത്ത്‌ വെച്ച മുഖങ്ങളില്‍
ഞാന്‍ ഇപ്പോഴും തിരയുന്ന ഒരുത്തരമുണ്ട്...എന്തായിരുന്നു അന്നവര്‍ക്ക് എന്നോട്?
പ്രണയമായിരുന്നോ...?
ആയിരിക്കാം...ചിലപ്പോള്‍ അല്ലായിരിക്കാം....

.......പിന്നീട്
എനിക്ക് വയസരിയിച്ച കാലം മുതല്‍...
എന്നോടൊപ്പം കൂടിയ പ്രണയങ്ങള്‍.....
സ്കൂളില്‍...ക്ലാസ്സില്‍...ട്യൂഷന്‍ സെന്ററില്‍...വഴിയരികില്‍...
അങ്ങനെ ഒരുപാടൊരുപാട് മുഖങ്ങള്‍.....
ആദ്യമായി പ്രണയം പറഞ്ഞവനെ ഒരിക്കലും മറക്കാനാവില്ലല്ലോ..
അതുകൊണ്ടാവാം പ്രണയത്തെ പറ്റി എപ്പോള്‍ പറഞ്ഞാലും...
മുന്‍ നിരയില്‍ അവനുണ്ടാകും....
സ്കൂളിലേക്കുള്ള നീണ്ട പാതയുടെ വശം ചേര്‍ന്ന് നടന്ന
സുന്ദരനായ ആണ്‍കുട്ടി....
ഒരു ദിവസം....ഒരു പുഞ്ചിരി .....
കുറെ ദിവസം കഴിഞ്ഞു ഇഷ്ടമാണെന്ന് ഒരുവാക്ക്....
സ്കൂളിലേക്ക്‌ പോകുമ്പോളും...തിരികെ വീട്ടിലേക്കു നടക്കുമ്പോഴും പ്രണയപൂര്‍വ്വം ഒരു നോട്ടം...
അതിലപ്പുറം എനിക്ക് അവനെ കുറിച്ചോ
അവനു എന്നെ ക്‌ിച്ചോ അറിയില്ലായിരുന്നു..
പ്രണയകാലത്തെ ഒരു പുതു വത്സരദിനത്തില്‍
അവന്‍ എനിക്കൊരു ആശംസ കാര്‍ഡ്‌ തന്നതോര്‍ക്കുന്നു....
ഇളം നീല നിറമുള്ള കാര്‍ഡ്‌ ല്‍ നിറയെ റോസാപൂക്കള്‍ ഉണ്ടായിരുന്നു....
എട്ടാം ക്ലാസ്സുകാരിയുടെ കൌതുക കണ്ണിലൂടെ
ആദ്യം കിട്ടിയ പ്രണയോപഹാരം
ആരും കാണാതെ ഒളിച്ചു വെച്ച് ഞാന്‍ മതിവരുവോളം
ആസ്വദിച്ചു....
വീട്ടുകാരറിയാതെ ബാഗിനുള്ളില്‍ സൂക്ഷിച്ചു പോന്ന
'അവന്റെ മനസ്' ഞാന്‍ സ്കൂളില്‍ കൊണ്ട് പോയി
കൂട്ടുകാരെ കാണിച്ചു.....
പ്രണയത്തിന്റെ മയില്‍‌പീലി തുണ്ടുകള്‍
ഏതൊരു കാമുഖിയേയുമ് പോലെ ഞാന്‍
ആകാശം കാണാതെ പുസ്തകത്താളില്‍ ഒളിച്ചു വെച്ച്..
എന്‍റെ മനസ്സില്‍ ഒരായിരം മയില്‍ പീലികള്‍ പെറ്റു പെരുകി....

(ബോറടിച്ചു കാണും ..ഇനിയിത്തിരി
വിശ്രമിച്ചിട്ട് യാത്ര തുടരാം...വിരോധമില്ലല്ലോ
.... )

1 comment:

Unknown said...

പ്രണയത്തിന്റെ മയില്‍‌പീലിതുണ്ടുകള്‍ എന്നും ആ മനസ്സില്‍ നിലനില്‍ക്കട്ടെ... മയില്‍‌പീലി തുണ്ടുകള്‍ പോലെ എന്റെ മനസ്സില്‍ ആ നല്ല ഓര്‍മ്മകള്‍ മാത്രം. നന്മകള്‍ മാത്രം എന്നും ...